ഇലക്ട്രിക്ക് വാഹനങ്ങളുടെ തരംഗത്തിലാണ് ഇന്ത്യന്‍ നിരത്തുകളും. അതുകൊണ്ടുതന്നെ നിരവധി ഓപ്ഷനുകള്‍ നിലവിലുണ്ട്, അത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് സ്‌കൂട്ടറുകളെക്കുറിച്ച് അറിയാം
ഏതര്‍ 450X
6.2kW മോട്ടോറും 3.7kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കും 450X-ല്‍ ഏതര്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു ചാര്‍ജിന് 105 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഇത് കൂടാതെ, 2 ജിബി റാമും 16 ജിബി റോമും ആതര്‍ 450X-ന് ഉണ്ട്. 1.37 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
ഒല എസ്1 എയര്‍
4.5kW പവര്‍ ഉത്പാദിപ്പിക്കുന്ന ഹബ് മോട്ടോറുമായാണ് ഒല എസ്1 എയര്‍ വരുന്നത്. ഇത് ഒരു 3kWh ബാറ്ററി പാക്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്, ഇതിന് 151 കിലോമീറ്റര്‍ റേഞ്ച് ഉണ്ടെന്ന് അവകാശപ്പെടുന്നു. 1.20 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
ഒല എസ്1പ്രോ
ഒല എസ്1പ്രോയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോര്‍ 8.5kW പരമാവധി പവറും 58Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഒരു ചാര്‍ജില്‍ 181 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്, ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആറുമണിക്കൂര്‍ എടുക്കും. 1.40 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില.
ടിവിഎസ് ഐക്യൂബ്
2.25kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കിലാണ് iQube വരുന്നത്. ഏകദേശം അഞ്ച് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഒരു ചാര്‍ജില്‍ 75 കി.മീ. 140 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.4kW ഹബ്-മൌണ്ടഡ് BLDC മോട്ടോറുണ്ട്. 1.55 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
വിദ V1 പ്രോ
നീക്കം ചെയ്യാവുന്ന 3.94kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് വിദ വി1 പ്രൊയുടെ ഹൃദയം. ഇത് ഈ സ്‌കൂട്ടറിന് 165 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. അതേസമയം V1 പ്ലസിന് 142 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.44kWh ബാറ്ററി പായ്ക്ക് ഉണ്ട്. രണ്ട് വേരിയന്റുകളുടെയും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പ്രോ വേരിയന്റിന് 3.2 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം പ്ലസിന് 3.4 സെക്കന്‍ഡ് മതി. 1.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ് ഷോറൂം വില.