റോട്ടര്‍ഡാം: പ്രായത്തെ മറികടന്ന് തളർത്താത്ത പോരാട്ട വീര്യവുമായി എത്തുന്ന ടെന്നീസിലെ സൂപ്പർ താരം റോജര്‍ ഫെഡററുടെ നേട്ടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. എടിപി റാങ്കിംഗിലെ ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമെന്ന റെക്കോർഡാണ് 36 വയസുകാരനായ ഫെഡറർ സ്വന്തമാക്കിയത്.
റോട്ടര്‍ഡാം ഓപ്പണ്‍ ക്വാർട്ടർ ഫൈനലിലെ ജയത്തോടെയാണ് ഫെഡറർ ചരിത്രം നേട്ടം കുറിച്ചത്. ക്വാർട്ടറിൽ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ 4-6, 6-1, 6-1 എന്ന സ്കോറിന് ഫെഡറർ തോൽപ്പിച്ചത്.
2004ൽ ഫെബ്രുവരിയിലാണ് ഫെഡറര്‍ ആദ്യമായി റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2008 ഓഗസ്റ്റ് 17 വരെ തുടർച്ചയായി 237 ആഴ്ചകൾ താരം ഒന്നാം സ്ഥാനത്ത് തുടർന്നു. 2012 ഓക്ടോബറോടെ റാങ്കിംഗിൽ താഴെപോയ ഫെഡറർ അതിനുശേഷം ആദ്യമായാണ് ഒന്നാമത് എത്തുന്നത്.
അതേസമയം 2003ല്‍ 33 വയസും 131 ദിവസവും പിന്നിട്ടപ്പോൾ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ ഇതിഹാസ താരം ആന്ദ്രേ ആഗസിയുടെ റെക്കോർഡാണ് ഫെഡറർ മറികടന്നത്.20 തവണ ഗ്രാന്സ്ലാം സ്വന്തം പേരിലുള്ള ഫെഡററിന് ഇപ്പോൾ 36 വയസും ആറു മാസവുമാണ് പ്രായം.