മുംബൈ:പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് കരണ്‍ ഒബ്റോയിയെ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. ഐപിസി സെക്ഷന്‍ 376, 384 വകുപ്പുകള്‍ പ്രകാരമായിരുന്നു കരണ്‍ ഒബ്റോയിയെക്കെതിരെ കേസ് എടുത്തത്.
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തു എന്നായിരിന്നു കരണിനെതിരെയുള്ള കേസ്. പണം നല്‍കിയില്ലെങ്കില്‍ യുവതിയുമൊത്തുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് കരണ്‍ ഭീക്ഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.