അന്തേവാസിയെ പീഡിപ്പിച്ചു; കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ കേസ്

കോട്ടയം: കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ പീഡന പരാതി. അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവാണ് ബാബു. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയായിരുന്നു.

Top