മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ പീഡനം; എയർ ഇന്ത്യജീവനക്കാരനെതിരെ പോക്സോ കേസ്

കണ്ണൂർ: മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാന യാത്രക്കിടെ ആ‍ണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് ജീവനക്കാരൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദിനെതിരെ പോലീസ് കേസെടുത്തു.

15 വയസുള്ള ആൺകുട്ടിയെ എയർക്രൂവായ പ്രസാദ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ ചുമത്തിയാണ് പ്രസാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Top