ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിന്റെ പിതാവിനെ ക്രൂരപീഡനത്തിനിരയാക്കി. പിതാവിനെക്കൊണ്ട് നിലത്ത് തുപ്പിച്ച ശേഷം അത് നക്കിത്തുടപ്പിച്ചെന്നും ആരോപണമുണ്ട്. പഞ്ചായത്താണ് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ ദളിത് കുടുംബത്തോട് ഗ്രാമം വിട്ടുപോകുവാനും ആവശ്യപ്പെട്ടു.
തന്റെ മകന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനുള്ള ശിക്ഷയായിരുന്നു ഈ ക്രൂരതയെന്നും തന്റെ മകളെയും ഭാര്യയെയും നഗ്‌നയാക്കി പ്രദര്‍ശിപ്പിച്ചെന്നും ഇയാള്‍ ആരോപിച്ചു. മകനും മരുമകളും കോടതിയിലാണ് കല്യാണം രജിസ്റ്റര്‍ ചെയ്തതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബുലന്ദ്ഷഹര്‍ എസ്.പി വ്യക്തമാക്കി.