വേഗതയുടെ രാജകുമാരി ഇനി അമേരിക്കന്‍ താരം ടോറി ബോവി

ലോക അത്‍‍ലറ്റിക്ക് മീറ്റില്‍ വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ അമേരിക്കന്‍ താരം ടോറി ബോവിക്ക് സ്വര്‍ണം.

ഐവറി കോസ്റ്റ് താരം മാരി ജോസീ ടാലൂവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടോറി ബോവി സ്വര്‍ണം നേടിയത്.

വനിതകളുടെ നൂറ് മീറ്ററില്‍ എല്ലാ കണ്ണുകളും ടാലൂവിലേക്കായിരുന്നു. എന്നാൽ ആരാധകരുടെ മനം കവർന്ന് ടോറി ബോവി കുതിക്കുകയായിരിക്കുന്നു .

10.85 സെക്കന്റില്‍ ഓടിയെത്തിയാണ് ബോവി സ്വര്‍ണം നേടിയത്. ടാലൂ സെക്കന്റിന്റെ നൂറിലൊരംശത്തിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ടാലൂ. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേത്രി എലൈന്‍ അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാനായത്.

ഹോളണ്ടില്‍ നിന്നുള്ള ഡാഫിന്‍ ഷിപ്പേഴ്സിനാണ് വെങ്കലം.

Top