രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി കവിഞ്ഞു

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി കവിഞ്ഞു. 2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷം കോടി പിന്നിട്ടത്. 2011 ഫെബ്രുവരിയില്‍ 50 ലക്ഷം കോടിയും. 2021 മാര്‍ച്ച് 26ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കൃത്യമായി പറഞ്ഞാല്‍ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്ത നിക്ഷേപവുമായി താരതമ്യം ചെയ്താല്‍ 11.3ശതമാനമാണ് വര്‍ധന. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷം നിക്ഷേപ വരവില്‍ അസ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റിസ്‌കുള്ള ആസ്തികളോട് വിമുഖത കാണിക്കുന്നതിനാലും സമ്പാദ്യത്തില്‍ നിന്ന് നിശ്ചിത വരുമാനം ആഗ്രഹിക്കുന്നതിനാലും നിക്ഷേപകര്‍ ബാങ്ക് എഫ്ഡിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതും ഡെറ്റ് ഫണ്ടുകളിലെ ആദായത്തില്‍ മാര്‍ച്ചില്‍ ഇടിവുണ്ടായതും ബാങ്ക് നിക്ഷേപം വര്‍ധിക്കാനിടയാക്കിയതായാണ് വിലയിരുത്തല്‍. പിന്‍വലിച്ച നിക്ഷേപമെല്ലാം ബാങ്കിലാണെത്തിയത്.

Top