കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനായി 3,267 സീറ്റുകള്‍ കൂടി അനുവദിച്ചു

റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 3,267 സീറ്റുകള്‍ കൂടി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അനുവദിച്ചു. ഇട്രാക്ക് രജിസ്‌ട്രേഷന്‍ വഴിയാണ് സീറ്റുകള്‍ വിതരണം ചെയ്യുന്നത്.

കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് പുതിയ ക്വാട്ട അനുവദിക്കുന്നതെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

കുറഞ്ഞ നിരക്കുകളില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ തീര്‍ഥാടകര്‍ ബുക്ക് ചെയ്തിരുന്നു. പുതിയതായി അനുവദിച്ച 3,267 സീറ്റുകള്‍ക്കായുള്ള ഇട്രാക്ക് രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം 2.39 ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ഒരുക്കിയിട്ടുളളത്. 194 ആഭ്യന്തര ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും അനുവദിച്ചിട്ടുണ്ട്.

Top