ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ 100 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കി ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍. ലിവര്‍പൂളിന് എതിരായ പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ 100 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയത്. ലീഗ് ചരിത്രത്തില്‍ രണ്ടാമത്തെ വേഗതയേറിയ 100 ഗോളുകള്‍ നേടുന്ന താരമാണ് കെയ്ന്‍.
2014 ഏപ്രിലില്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച താരം 2014-2015 സീസണിലാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആ സീസണില്‍ 21 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയ താരം 2015-2016 സീസണില്‍ 25 ലീഗ് ഗോളുകളാണ് സ്വന്തമാക്കിയത്. 2016-17 കാലയളവില്‍ 29 ഗോളുകളായി ഉയര്‍ത്തി കെയ്ന്‍ റെക്കോര്‍ഡ് നേടി.
ഈ സീസണില്‍ 22 ലീഗ് ഗോളുകള്‍ സ്വന്തമാക്കിയ താരം 12 മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇനിയും ഗോളുകള്‍ നേടുമെന്ന് ഉറപ്പാണ്. 24 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ നേടിയ അലന് ശിയറരാണ് ഗോള്‍ നേട്ട പട്ടികയില്‍ കെയ്നിന്റെ മുന്നിലുള്ളത്. പ്രീമിയര്‍ ലീഗ് ഇതിഹാസങ്ങള്‍ അടങ്ങുന്ന ക്ലബ്ബിലേക്ക് ഇതോടെ കെയ്നും പ്രവേശനം നേടി. 141 മത്സരങ്ങളില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്.