ടൂറിസം വകുപ്പില്‍ 90 പേര്‍; ആകെ 150 സ്ഥിരപ്പെടുത്തലുകള്‍ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ 90 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം. കൂടാതെ, നിര്‍മ്മിതി കേന്ദ്രത്തിലെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്തും. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ടൂറിസം വകുപ്പില്‍, പി.എസ്.സി. വഴി നിയമനം നല്‍കുന്ന തസ്തികകളില്‍ അല്ല സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. പിഎസ്.സിക്ക് വിട്ട തസ്തികകളില്‍ ഏതെങ്കിലും വകുപ്പുകള്‍ താല്ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.

താല്ക്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി.എസ്.സിക്ക് വിട്ടതല്ല എന്ന് ഉറപ്പാക്കണം. അത്തത്തില്‍ ഒരു നിയമനം പോലും നടക്കാന്‍ പാടില്ലെന്നും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

Top