മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞവര്‍ഷം എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മുഴുവനായി 33 ലക്ഷം വിദേശികള്‍ 2017-ല്‍ ഒമാന്‍ സന്ദര്‍ശിച്ചതായാണ് ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നത്.
സാമ്പത്തിക വൈവിധ്യവത്കരണ നടപടികളുടെ ഭാഗമെന്നോണം ടൂറിസം മേഖലയില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങളാണ് ഒമാന്‍ സര്‍ക്കാര്‍ നടത്തുന്നത്.
വിഷന്‍ 2040, ‘തന്‍ഫീദ്’ പദ്ധതികളുടെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ച, സാമ്പത്തിക വികസനം, സുസ്ഥിര വളര്‍ച്ച എന്നീ വിഭാഗങ്ങളില്‍ ടൂറിസം മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകരമായിട്ടുണ്ട്. 2040-ഓടെ ഒമാനില്‍ അന്‍പതുലക്ഷം സഞ്ചാരികളെ എത്തിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.