ഏകീകൃത കളർ കോഡില്‍ പ്രതിഷേധം: ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം

തിരുവനന്തപുരം: ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്‌സ്‌മെൻറ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും.

എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. ഹൈക്കോടതിയിലെ കേസിലും ബസുടമകൾ കക്ഷി ചേരും.

Top