വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി തുടങ്ങിയ ഇക്കോടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഇവിടേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചത്.
വേനല്‍ കടുത്തതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ കാട്ടുതീ ഭീതി നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശമായതിനാല്‍, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയും ഉണ്ട്. ഇതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.