തിരുവനന്തപുരം: കൊവിഡ്, ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാര്‍ മീന്‍മുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.
പൊന്മുടി ഇക്കോ ടൂറിസത്തില്‍ 2022 ജനുവരി 18 ചൊവ്വാഴ്ച മുതലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്. നേരത്തെ ബുക്ക് ചെയ്തവരെ മാത്രമായിരുന്നു നിയന്ത്രണത്തിന് ശേഷം കടത്തിവിട്ടിരുന്നത്. ഇത് സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങിന് ചെലവായ തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.