കൊച്ചി: ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 11 ന് ആരംഭിക്കും. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം.ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.
വീണാ നന്ദകുമാര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്,ആന്‍ അഗസ്റ്റിന്‍, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍ നന്ദകുമാര്‍, ഖാലീദ് റഹ്‌മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, അരുണ്‍ കുര്യന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ്, എന്നിവര്‍ക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.
Lights, Camera, Nadikar Thilakam! 🎥✨
We’re thrilled to announce that the much-awaited shoot for “Nadikar Thilakam” begins on July 11, 2023!Get ready to witness the rise of a cinematic icon!
Stay tuned for more updates and gear up for an unforgettable journey into the world… pic.twitter.com/tFb2jXLBOg— Tovino Thomas (@ttovino) July 9, 2023
ഗോഡ് സ്പിഡ്& മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍ നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി. അനൂപ് വേണുഗോപാല്‍ എന്നിവരാണ് ‘നടികര്‍ തിലകം’ നിര്‍മിക്കുന്നത്. ‘ഡേവിഡ് പടിക്കല്‍’ എന്ന സൂപ്പര്‍ താരം ആയാണ് ടൊവിനൊ തോമസ് ‘നടികര്‍ തിലക’ത്തില്‍ വേഷമിടുന്നത്.
സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആല്‍ബിയാണ് ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യാക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു.നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി – ഡാന്‍ ജോസ്. സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫ് എക്‌സ് – മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റില്‍ – രമ ചൗധരി, സ്റ്റില്‍ ഫോട്ടോഗ്രഫി – വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ – ഹെസ്റ്റണ്‍ ലിനോ.