ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ‘മിന്നല്‍ മുരളി’; ഷൂട്ടിംഗ് ഡിസംബറില്‍

tovino

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലോക്കല്‍ സൂപ്പര്‍ഹീറോയായാണ് ടൊവീനോ എത്തുന്നത്.

ടൊവീനോ തോമസ് നായകനായെത്തിയ ‘ഗോദ’യുടെ സംവിധായകനാണ് ബേസില്‍ ജോസഫ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മിക്കുന്നത്.

മമ്മൂട്ടിയെയും ടൊവീനോയെയും ഒന്നിപ്പിച്ച് ബിഗ് ബഡ്ജറ്റ് സിനിമ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മിന്നല്‍ മുരളി ഒരുക്കാന്‍ തയാറെടുക്കുന്നത്.

പ്രവീണ്‍ പ്രഭാരം സംവിധാനത്തില്‍ പുറത്തിറങ്ങിയ കല്‍ക്കിയാണ് ടൊവിനോയുടെ പുതിയ ചിത്രം.ആക്ഷന്‍ ത്രില്ലര്‍ രൂപത്തിലുള്ള ചിത്രം മികച്ച പ്രേഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയണ്.

Top