ടൊവിനോ തോമസിന്റെ പുതിയ ചിത്രം കല്‍ക്കിയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. തീവണ്ടിയുടെ മികച്ച വിജയത്തിന് ശേഷം തീവണ്ടി ടീമും ടൊവിനോയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കല്‍ക്കി. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുചിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായാണ് ഒരുഉടനീള പൊലീസ് നായക വേഷത്തില്‍ ടൊവിനോ എത്തുന്നത്. പൃഥ്വിരാജ് നായകനായ എസ്രയിലായിരുന്നു ടൊവിനോ ആദ്യം പൊലീസ് വേഷത്തില്‍ എത്തിയത്.ടോവിനോയുടെ ആദ്യ മാസ് എന്റര്‍ടെയ്നറായിരിക്കും ചിത്രം എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.