സിനിമയിലെ ആറ് വർഷത്തെ വിജയ പരാജയങ്ങളുടെ അനുഭവം പങ്കുവെച്ച് ടൊവിനോ തോമസ്

Tovino thomas

സിനിമ ലോകത്ത് എത്തിയ ആറ് വർഷത്തെ ജീവത അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ടൊവിനോ ​സിനിമ ജീവതത്തിലെ വിജയ പരാജയങ്ങളെ കുറിച്ച്​ പറഞ്ഞത്.

ഇതേ ദിവസമാണ് ആറ്​ വർഷങ്ങൾക്ക്​ മു​മ്പ് പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ പാട്ട്​ രംഗത്തിൽ അഭിനയിച്ച്​ സിനിമ ജീവിതത്തിന്​ തുടക്കം കുറിക്കുന്നതെന്നും, ആറ്​ വർഷത്തെ സിനിമ ജീവിതത്തിൽ ഉയർച്ചയും താഴ്​ചയും സുഖവും ദു:ഖവും ഉണ്ടായിട്ടുണ്ടെന്നും ​ടൊവിനോ പറഞ്ഞു.

എന്നിലും, എന്റെ അഭിനയത്തിലും പ്രേക്ഷകർ അർപ്പിച്ച വിശ്വാസം എനിക്ക്​ പ്രചോദനമായിട്ടുണ്ട്​. സിനിമ മേഖലയിലെ പലരും എന്നെ സഹായിച്ചിട്ടുണ്ട്​. പ്രഗൽഭരായ സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്​ധർ, അഭിനേതാക്കാൾ എന്നിവരുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത്​ ഭാഗ്യമാണ്​. സിനിമ ആസ്വാദകരുടെ ​സ്​നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും, നിങ്ങൾക്കായി നല്ല സിനിമകൾ നൽകാൻ ഞാൻ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

Top