20 ലക്ഷം രൂപയില്‍ താഴെയുള്ള എംപിവികളും എസ്‌യുവികളും നിരത്തിലെത്തിക്കുമെന്ന് മാരുതി അറിയിച്ചു. പുതിയ മോഡൽ ടൊയോട്ട-മാരുതി കൂട്ടുകെട്ടിലായിരിക്കും ഇറങ്ങുക. മറ്റ് വാഹനങ്ങളുമായി ഏറ്റുമുട്ടാനായിരിക്കും ടൊയോട്ട 20 ലക്ഷത്തിൽ താഴെയുള്ള വാഹനം ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നത്.
പുതിയ എംപിവി നിർമ്മിക്കുക ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റിലായിരിക്കും. ഡിസൈന്‍ മുതല്‍ സാങ്കേതികവിദ്യയിലുള്‍പ്പെടെ ഇരുകമ്പനികളും സഹകരിക്കും. എന്നാല്‍, ഈ എംപിവി എപ്പോള്‍ എത്തുമെന്ന കാര്യം വ്യക്തമല്ല.
മാരുതി ബലേനൊയുടെ റി-ബാഡ്ജിങ്ങ് മോഡലായ ടൊയോട്ട ഗ്ലാന്‍സയാണ് മാരുതി-ടൊയോട്ട സഹകരണത്തിലെ ആദ്യ വാഹനം. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക്, ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങള്‍ എത്തിക്കാനാണ് ഇരുകമ്പനികളും പ്രധാനമായി ലക്ഷ്യമിടുന്നത്.