പുതുതലമുറ ടൊയോട്ട കാമ്രി ഹൈബ്രിഡിനെ ജനുവരി 18 ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും. ലെക്‌സസ് ES 300h മോഡലുമായി കാമ്രി ഹൈബ്രിഡ് അടിത്തറ പങ്കിടും. 35 മുതല്‍ 40 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഏഴു നിറങ്ങളിലാണ് കാമ്രി ഹൈബ്രിഡ് വില്‍പ്പനയ്‌ക്കെത്തുന്നത്. ആറ്റിറ്റിയൂഡ് ബ്ലാക്, ഗ്രാഫൈറ്റ്, ബേര്‍ണിംഗ് ബ്ലാക്, സില്‍വര്‍, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ് പ്രീമിയം, റെഡ് മിക്ക നിറങ്ങളാണ് സെഡാന് നല്‍കിയരിക്കുന്നത്.
ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍ (TNGA) പ്ലാറ്റ്‌ഫോമിന്റെ പശ്ചാത്തലത്തില്‍ മുന്‍തലമുറയെക്കാള്‍ നീളവും വീതിയും പുതിയ സെഡാന് കൂടുതലാണ്. പുതിയ മോഡലിന്റെ പുറംമോടിയും അകത്തളവും പരിഷ്‌കരിച്ചിട്ടുണ്ട്. V ആകൃതിയുള്ള മുന്‍ ഗ്രില്ലില്ലും സെന്‍ട്രല്‍ എയര്‍ ഡാമിലും മാറ്റങ്ങള്‍ ഒരുങ്ങും. പുറംമോടിയില്‍ ധാരാളം ഡിസൈന്‍ വരകള്‍ പ്രതീക്ഷിക്കാം.
പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം 2019 കാമ്രി ഹൈബ്രിഡിന്റെ വിശേഷങ്ങളില്‍പ്പെടും. കാമ്രി ഹൈബ്രിഡിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 176 bhp കരുത്തും 221 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 88 kW ശേഷിയുള്ള വൈദ്യുത മോട്ടോര്‍ കരുത്തുത്പാദനം 208 bhp ആയി ഉയര്‍ത്തും. ഏഴു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ഒരുക്കിയിരിക്കുന്നത്.