ടൊയോട്ട പുതിയ കാംമ്രി ഹൈബ്രിഡ് , പ്രയസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരേയൊരു ഹൈബ്രിഡ് കാറാണ് കാംമ്രി. ഉയര്‍ന്ന പ്രകടനക്ഷമതയും മൈലേജും നല്‍കുന്ന ഇലക്ട്രോണിക് നിയന്ത്രിത സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പുതിയ വാഹനത്തിനുണ്ട്.
2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 205 ബിഎച്ച്പി കരുത്ത് നല്‍കും. ലിറ്ററിന് 19.16 കിമീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
എല്‍ഇഡി ഫോഗ് ലാംപുകള്‍ , 15 ഇഞ്ച് അലോയ്‌സ് , ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ , നാവിഗേഷന്‍ സിസ്റ്റം, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളാണ്. ഒമ്പത് എയര്‍ബാഗുകളുണ്ട്.
ഡല്‍ഹി എക്‌സ്‌ഷോറൂം വില 31.98 ലക്ഷം രൂപയാണ്.
വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച പ്രയസിന്റെ നാലാം തലമുറയാണ് വിപണിയിലെത്തിയിരിക്കുന്നത്. സെഡ് 8 എന്ന ഒറ്റ വകഭേദത്തില്‍ ലഭ്യമായ പുതിയ പ്രയസിന് 38.96 ലക്ഷം രൂപയാണ് വില.
1.8 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതാണ് പ്രയസിന്റെ പവര്‍ ട്രെയിന്‍. രണ്ടും ചേര്‍ന്ന് 122 ബിഎച്ച്പി കരുത്ത് നല്‍കും. ലീറ്ററിന് 26.27 കിമീ മൈലേജുണ്ട്.
ഏഴ് എയര്‍ബാഗുകള്‍ , എബിഎസ് , സ്റ്റെബിലിറ്റി കണ്‍ട്രോള്‍ , ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ പ്രയസിനുണ്ട്. ആഗോളതലത്തില്‍ 40 ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടിയ പ്രയസ് 2010 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.