സ്‌റ്റൈലിഷ് ലുക്കില്‍ പുതിയ കൊറോള ഹാച്ച്ബാക്കുമായി ടൊയോട്ട

toyotta-corola-hatchback

രാജ്യാന്തര വിപണിയില്‍ കൊറോള ഐഎമ്മിന് പകരക്കാരനാവുന്ന പുതിയ ഹാച്ചുമായി ടൊയോട്ട. പുതിയ കാര്‍ നിര്‍മിക്കുന്നത് ക്രാംറിയും പുതിയ പ്രീയുസുമെല്ലാം ഉപയോഗിക്കുന്ന ടൊയോട്ടയുടെ ടിഎന്‍ജിഎ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ്.

ഡിസൈന്‍ ഫിലോസഫിയാണ് പുതിയ ഹാച്ച്ബാക്കിന് ഉപയോഗിക്കുന്നത്. സ്‌പോര്‍ട്ടിയായ ഇന്റീരിയര്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ കാറിലുണ്ട്.

2.0 ലീറ്റര്‍ ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്. നിലവിലെ കൊറോള സെഡാനില്‍ ഉപയോഗിക്കുന്ന 132 ബിഎച്ച്പി 1.8 ലീറ്റര്‍ എന്‍ജിനെക്കാള്‍ ഭാരക്കുറവും കരുത്തു കൂടുതലുമായിരിക്കും പുതിയ എന്‍ജിനെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

Top