ഇലക്ട്രിക് കാര്‍ പുറത്തിറക്കി ടൊയോട്ട. മുതിര്‍ന്ന രണ്ട് പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള ഒരു ‘അള്‍ട്രാ കോംപാക്ട്’ മൈക്രോ ഇലക്ട്രിക് കാറാണിത്. C+പോഡ് എന്നാണ് ടൊയോട്ടയുടെ പുതിയ ഉല്‍പ്പന്നത്തിന് പേര് നല്‍കിയിരിക്കുന്നത്.
തുടക്കത്തില്‍ ജപ്പാനിലെ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ ശ്രേണിയിലേക്ക് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മറ്റ് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ ടൊയോട്ട സ്വന്തം ഉൽപ്പന്ന നിരയിൽ നിന്നുള്ള കാറുകളേക്കാൾ കൂടുതൽ മാരുതിയുടെ പുനർനിർമച്ച കാറുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. C+പോഡ് അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ടൊയോട്ടയ്ക്ക് തിളങ്ങാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
2022-ഓടെ C+പോഡിന്റെ സമ്പൂര്‍ണ അവതരണം നടത്താനാണ് ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്. വെറും 2,490 മില്ലീമീറ്റര്‍ നീളം, 1,550 മില്ലീമീറ്റര്‍ ഉയരം, 1,290 മില്ലീമീറ്റര്‍ വീതിയുമാണ് വാഹനത്തിന്റെ അളവുകള്‍.
കേവലം 3.9 മീറ്റര്‍ ടേണിംഗ് റേഡിയസാണ് C+പോഡിനുള്ളത് എന്നതും വളരെ ശ്രദ്ധേയമാണ്. ടോക്കിയോ പോലുള്ള നഗരങ്ങള്‍ക്ക് ഇത് അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പാകുമെന്നതില്‍ സംശയവുമില്ല.
എക്‌സ്,ജി എന്നീ രണ്ട് വേരിയന്റുകളിലാണ് C+പോഡ് വില്‍പ്പനയ്ക്ക് എത്തുന്നത്. ബേസ് പതിപ്പിന് 1.65 യെന്‍ ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 11.75 ലക്ഷം രൂപ. ജി വകഭേദത്തിന് 1.71 യെന്നാണ് വില. ഇത് ഏകദേശം 12.15 ലക്ഷം രൂപയോളം വരും.