ഡ്യുവല്‍ ടോണ്‍ ടൊയോട്ട എതിയോസ് ലിവ ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. VX വേരിയന്റില്‍ പുറത്തിറങ്ങിയ ലിവയുടെ പെട്രോള്‍ മോഡലിന് 6.5 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് വില. (എക്‌സ്‌ഷോറൂം വില).
സ്റ്റാന്‍ഡേര്‍ഡ് ലിവയില്‍ നിന്ന് വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്നതാണ് എതിയോസ് ലിവ ഹാച്ച്ബാക്ക്. ബ്ലാക്ക് ഗ്രില്ലും ഫോഗെ ലാമ്പിനും ചുറ്റും പുതിയ ചുവന്ന ആക്‌സന്റുകളും കറുത്ത മേല്‍ക്കൂരയും. 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും റിവേഴ്‌സിങ് ക്യാമറയുടെ ഡിസ്‌പ്ലേയുമാണ് പ്രത്യേകതകള്‍.
സുരക്ഷാ ക്രമീകരണങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS വിത്ത് ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്‌റര്‍ 4 സിലിണ്ടര്‍ എഞ്ചിനില്‍ നിന്നും 80 PS പവറും, 104 Nm torque കരുത്തുമാണുള്ളത്. ഡീസല്‍ വേരിയന്റില്‍ 1.4 ലിറ്ററില്‍ 68 PS പവറും, 170 Nm torque ആണുള്ളത്.