ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.84 ലക്ഷം രൂപയാണ് പുതിയ എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 8.94 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് എത്തിയോസ് പ്ലാറ്റിനം ഡീസല്‍ എഡിഷന്‍ എത്തുന്നത്.
‘VX’ വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടുള്ള പുതിയ എത്തിയോസ് ലിമിറ്റഡ് എഡിഷന്റെ ഒരുക്കം. പുതിയ ഫാന്റം ബ്രൗണ്‍ നിറം, ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, പ്രീമിയം ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകളും ലിമിറ്റഡ് എഡിഷന്‍ എത്തിയോസിന്റെ വിശേഷങ്ങളാണ്.
പുതിയ ഫാന്റം ബ്രൗണ്‍ നിറത്തിന് പുറമെ നിലവിലുള്ള പേള്‍ വൈറ്റ് കളര്‍ സ്‌കീമിലും എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനെ കമ്പനി ഒരുക്കിയിട്ടുണ്ട്.
AUX, യുഎസ്ബി, ബ്ലുടൂത്ത് കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വോയിസ് റെകഗ്‌നീഷന്‍, റിമോട്ട് കണ്‍ട്രോള്‍ ഫീച്ചറുകളും കാറിന്റെ പ്രത്യേകതകളാണ്.
89 bhp കരുത്തും 132 Nm torque ഉത്പാദിപ്പിക്കുന്നതാണ് നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനിലുള്ള നാല് സിലിണ്ടര്‍ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 67 bhp കരുത്തും 170 Nm torqueമാണ് ഉത്പാദിപ്പിക്കുന്നത്.