ഗ്ലാന്‍സയായി ടൊയോട്ടയുടെ ബലെനോ പതിപ്പ് ; ഉത്പാദനം തുടങ്ങി

ഗ്ലാന്‍സയായി ടൊയോട്ടയുടെ ബലെനോ പതിപ്പ് ജൂണില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടൊയോട്ട ഗ്ലാന്‍സയുടെ ഉത്പാദനം ശാലയില്‍ തുടങ്ങിയതായാണ് വിവരം. ഈ മാസാവസാനം അല്ലെങ്കില്‍ അടുത്തമാസം ഗ്ലാന്‍സയെ കമ്പനി പ്രദര്‍ശിപ്പിക്കും.

പുതിയ ഗ്രില്ലും പരിഷ്‌കരിച്ച മുന്‍ ബമ്പറും ഗ്ലാന്‍സയ്ക്ക് വേറിട്ട വ്യക്തിത്വം സമര്‍പ്പിക്കും. പിന്‍ ബമ്പറിലും അലോയ് വീലുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ ക്രമീകരണങ്ങള്‍ ഹാച്ച്ബാക്കില്‍ ഒരുങ്ങും.

1.2 ലിറ്റര്‍ K12B എഞ്ചിന്‍ യൂണിറ്റ് മാത്രമേ ഗ്ലാന്‍സയിലുണ്ടാവുകയുള്ളൂ. ബലെനോയെ പോലെ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഗ്ലാന്‍സയില്‍ പ്രതീക്ഷിക്കാം. 82 bhp കരുത്തും 115 Nm torque -മായിരിക്കും ഗ്ലാന്‍സയില്‍ സമന്വയിക്കുക.

Top