പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ ആദ്യ ടീസര്‍ ടൊയോട്ട പുറത്തുവിട്ടു. ഏപ്രില്‍ 30 മുതല്‍ രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ യൂണിറ്റുകള്‍ പ്രദര്‍ശനത്തിനെത്തും. അടുത്തമാസം മുതല്‍ ഗ്ലാന്‍സാ വില്‍പ്പന കമ്പനി തുടങ്ങും. ഗ്രെയ്, റെഡ്, ബ്ലൂ, സില്‍വര്‍, വൈറ്റ് നിറങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന അനൗദ്യോഗിക വിവരം.
മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ എന്ന വാറന്റി നിബന്ധനയോടെയാകും ഗ്ലാന്‍സ വില്‍ക്കപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ അഞ്ചു വര്‍ഷ അധിക വാറന്റി പാക്കേജും ഗ്ലാന്‍സയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച മുന്‍ ഗ്രില്ല് ഗ്ലാന്‍സയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്.
ഗ്ലാന്‍സയായി മാറിയ ബലെനോയില്‍ മൊത്തം ആറ് ടൊയോട്ട ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തില്‍ സ്റ്റീയറിങ് വിലിന് നടുവിലുള്ള സുസുക്കി ലോഗോ ടൊയോട്ട മാറ്റിസ്ഥാപിക്കും. ഗ്ലാന്‍സയുടെ ക്യാബിനില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ നിറശൈലി ബലെനോയില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഗ്ലാന്‍സ ക്യാബിനെ സഹായിക്കും. ഗ്ലാന്‍സയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഒരുങ്ങുന്നത്.