ടൊയോട്ട തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്യുവിയായ bZ4X അടുത്തിടെയാണ് പുറത്തിറക്കിയത്. കമ്പനിയുടെ bZ സീരീസിലെ ആദ്യ മോഡലാണിത്. സമീപഭാവിയില്‍ പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. bZ4X EV യുടെ അനാച്ഛാദനത്തോടെ, ആഗോള വൈദ്യുതീകരണ വിപണിയില്‍ പ്രവേശിച്ചിരിക്കുകയാണ് ടൊയോട്ട. 2025 ഓടെ ഏഴ് bZ മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 2022 പകുതിയോടെ bZX4 EVനെ വിപണിയില്‍ അവതരിപ്പിക്കാനാണ് ടൊയോട്ടയുടെ നീക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ബണ്‍ ന്യൂട്രാലിറ്റിയോടുള്ള ടൊയോട്ടയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന ‘ബിയോണ്ട് സീറോ’ എന്നതിന്റെ അര്‍ത്ഥമാണ് bZ എന്ന പേര്. അതിന്റെ bZ ശ്രേണിയുടെ പ്രഖ്യാപനത്തോടെ, ചൈന, യുഎസ്, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ ഇവികള്‍ക്ക് ശക്തമായ ആവശ്യങ്ങളുള്ള പ്രദേശങ്ങളില്‍ സ്വീകാര്യത നേടാനാണ് ടൊയോട്ട ലക്ഷ്യമിടുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൊയോട്ട bZ4X-നുള്ള EV പ്ലാറ്റ്‌ഫോം സുബാരു കോര്‍പ്പറേഷനുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തത് ഇലക്ട്രിക് എസ്യുവിയെ ഓഫ്-റോഡ് പ്രകടന ശേഷികളോടെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വര്‍ഷങ്ങളോളം സുരക്ഷിതമായും സൗകര്യപ്രദമായും ഓടിക്കാന്‍ കഴിയുന്ന ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടൊയോട്ട അറിയിച്ചു, ക്രൂയിസിംഗ് റേഞ്ച്, പ്രത്യേകിച്ച് ശൈത്യകാല ക്രമീകരണങ്ങളില്‍, മികച്ച ബാറ്ററി ശേഷി നിലനിര്‍ത്തല്‍ അനുപാതം ലക്ഷ്യമിടുന്നു.
പുതിയ EV യില്‍ 71.4 kWh ബാറ്ററി പായ്ക്കുണ്ടാകും. ഇത് ഫ്രണ്ട്-വീല്‍-ഡ്രൈവ് പതിപ്പിന് 500 കിലോമീറ്ററും ഓള്‍-വീല്‍-ഡ്രൈവ് പതിപ്പിന് ഏകദേശം 460 കിലോമീറ്ററും റേഞ്ച് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യത്തേതില്‍ ഒരു 150 kW മോട്ടോറും രണ്ടാമത്തേതില്‍ ഓരോ ആക്‌സിലിലും 80 kW മോട്ടോര്‍ ഉണ്ട്. ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഔട്ട്പുട്ട് ചാര്‍ജറുകള്‍ക്ക് ഇവി അനുയോജ്യമാണെന്നും 150 കിലോവാട്ട് ഡയറക്ട് കറന്റ് ശേഷിയില്‍ 30 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും ടൊയോട്ട പറയുന്നു.
പുതിയ ടൊയോട്ട bZX4 EV ഒരു മിഡ്-സൈസ് എസ്യുവിയാണ്. വളരെ ആധുനികവും അത്യാധുനികവുമായ എക്സ്റ്റീരിയര്‍ ഡിസൈന്‍ വാഹനത്തിന് ലഭിക്കുന്നു