ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയാണ് ഒന്നാമത്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ടൊയോട്ടയുടെ ഈ നേട്ടം. പട്ടികയില്‍ ഒന്‍പതാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഇന്ത്യന്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കി ആണ്.
ലോകോത്തര കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്. ബ്രാന്‍ഡ്‌സ് ടോപ് 100 (Brandz Top 100) നടത്തിയ പുതിയ പഠനത്തിലാണ് (Most Valuable Global Brands 2018) കണ്ടെത്തല്‍.
ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ആസ്തി 29,987 ബില്യണ്‍ ഡോളര്‍. ടൊയോട്ടയ്ക്ക് പിന്നിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ സ്ഥാനം; ആസ്തി 25,684 ബില്യണ്‍ ഡോളര്‍. 25,624 ബില്യണ്‍ ഡോളര്‍ ആസ്തി രേഖപ്പെടുത്തുന്ന ബിഎംഡബ്ല്യു പട്ടികയില്‍ മൂന്നാമനായി നിലകൊള്ളുന്നു.
പട്ടികയില്‍ എന്നത്തേയും പോലെ പതിവു പോലെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന് ഇളക്കം തട്ടിയില്ല. മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളില്‍ ഫോര്‍ഡ് നാലാമതാണ്. ആസ്തി 12,742 ബില്യണ്‍ ഡോളര്‍.
ഫോര്‍ഡിന് പിന്നില്‍ ഹോണ്ട, നിസാന്‍, ഔഡി എന്നിവര്‍ അഞ്ച്, ആറ്, ഏഴു സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഹോണ്ടയുടെ ആസ്തി 12,695 ബില്യണ്‍ ഡോളര്‍. നിസാന് ആസ്തി 11,425 ബില്യണ്‍ ഡോളര്‍. ഔഡിയുടെ ആസ്തിയാകട്ടെ 9,630 ബില്യണ്‍ ഡോളറും.
മാരുതി സുസുക്കി തൊട്ടുമുന്നില്‍ എട്ടാമനാണ് ടെസ്‌ല; ആസ്തി 9,415 ബില്യണ്‍ ഡോളര്‍. മാരുതി സുസുക്കിയും ഫോക്‌സ്‌വാഗണും മാത്രമാണ് പട്ടികയിലെ പുതുമുഖങ്ങള്‍.
നിലവില്‍ 6,375 ബില്യണ്‍ ഡോളറാണ് മാരുതിയുടെ ആസ്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ (ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അല്ല) മാരുതി സുസുക്കി തൊട്ടു പിന്നില്‍ പത്താമതാണ്. 5,989 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് ഫോക്‌സ്‌വാഗണിന്.
മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ പത്തില്‍ മാരുതി സുസുക്കി മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സ ശൃഖലയാണ് മാരുതിയുടെ മൂല്യം ആഗോള വിപണിയില്‍ ഉയര്‍ത്തിയതെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.
ബജറ്റ് നിര്‍മ്മാതാക്കളുടെ ചട്ടക്കൂടില്‍ നിന്നും മാരുതി പുറത്തുകടന്നതിന് പിന്നില്‍ നെക്‌സയ്ക്ക് നിര്‍ണായക പങ്കുണ്ട്. എസ്‌ക്രോസ്, ബലെനോ, ബലെനോ ഞട, സിയാസ്, സിയാസ് ട, ഇഗ്‌നിസ് മോഡലുകളാണ് നിലവില്‍ നെക്‌സ നിരയില്‍ അണിനിരക്കുന്നത്.