പുതിയ ഡിസൈനില്‍ ലാന്‍ഡ് ക്രൂയിസര്‍ ; 2021ല്‍ വിപണിയിലിറക്കാനൊരുങ്ങി ടൊയോട്ട

land-cruiser-prado

ടൊയോട്ടയുടെ ഏറ്റവും തലയെടുപ്പുള്ള വാഹനമായ ലാന്‍ഡ് ക്രൂയിസര്‍ പുതിയ ഡിസൈനില്‍ എത്തിക്കാനൊരുങ്ങുന്നു. മണലാരണ്യത്തിലും ഓഫ് റോഡുകളിലും ഒരുപോലെ കുതിക്കുന്ന വാഹനമാണ് ക്രൂയിസര്‍. 2021ഓടെ പുതിയ ഡിസൈനിലുള്ള വാഹനമെത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം. പുതിയ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിലവിലെ ലാന്‍ഡ് ക്രൂയിസറിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ ഡിസൈന്‍ അവതരിപ്പിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. വാഹനത്തിന്റെ അകത്തും പുറത്തുമായി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ടെന്നാണ് വിവരം.

പ്രധാനമായും ഓഫ് റോഡ് വാഹനമായതിനാല്‍ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ലാന്‍ഡ് ക്രൂയിസറിന്റെ നിര്‍മാണം. നിലവിലെ 3.5 ലിറ്റര്‍ വി6 എന്‍ജിനിലാണ് ലാന്‍ഡ് ക്രൂയിസര്‍ എത്തുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് മോട്ടോറും ഇത്തവണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top