പറക്കാന്‍ തയ്യാറെടുത്ത് ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. പറക്കുന്ന കാര്‍ എന്ന സ്വപ്‌നസാക്ഷാത്കാരം സഫലമാക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട.
ടൊയോട്ടയ്ക്ക് 4.25 കോടി യെന്‍(ഏകദേശം 2.49 കോടി രൂപ) നിക്ഷേപമുള്ള കാര്‍ട്ടിവേറ്റര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വികസിപ്പിച്ച ആദ്യ മാതൃകയാണു കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കല്‍ നടത്തിയത്. അലൂമിനിയം ഫ്രെയിമുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള യന്ത്ര സംവിധാനം പല തവണ പറന്നുയരുകയും ഏതാനും നിമിഷം വായുവില്‍ തുടര്‍ന്ന ശേഷം നിലത്തുവീഴുകയും ചെയ്തു.
വീഴ്ചയിലെ ആഘാതത്തെ അതിജീവിക്കാനായി ഫ്രെയിമുകളുടെ അടിയില്‍ ബാസ്‌കറ്റ്‌ബോളുകളും ഘടിപ്പിച്ചിരുന്നു. പ്രധാന വ്യാപാര മേഖലയായ കാറുകള്‍ക്കു പുറത്തുള്ള രംഗങ്ങളില്‍ ടൊയോട്ട വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.
യന്ത്രമനുഷ്യരുടെ വികസനത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഭവന നിര്‍മാണ മേഖലയ്ക്കുമെല്ലാം പിന്നാലെ ‘ലക്‌സസ്’ ബ്രാന്‍ഡില്‍ ആഡംബര നൗകകള്‍ പുറത്തിറക്കാനും ടൊയോട്ട തയാറെടുക്കുന്നുണ്ട്.
2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ദീപം കൊളുത്താന്‍ ചെറിയൊരു ‘പറക്കും കാര്‍’ യാഥാര്‍ഥ്യമാക്കാനാണു മോഹമെന്ന് പ്രോജക്ടിനു നേതൃത്വം നല്‍കുന്ന സുബാസ നകമുര വെളിപ്പെടുത്തുന്നു.
നിരത്തില്‍ ഓടുന്നതിനിടെ പറന്നുയരാന്‍ കഴിവുള്ള വാഹനങ്ങളാണ് കാര്‍ട്ടിവേറ്ററിന്റെ അന്തിമലക്ഷ്യമെന്നും. 2019 മുതല്‍ ആള്‍ സാന്നിധ്യമില്ലാത്ത മാതൃകകള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു തുടക്കമാവുമെന്നും അദ്ദേഹം അറിയിച്ചു.