ടൊയോട്ട RAV4 ഹൈബ്രിഡ് എസ്യുവിയുടെ ബ്ലാക്ക് എഡിഷന്‍ വിപണിയില്‍

ടൊയോട്ട തങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും ജനപ്രിയമായ RAV4 ഹൈബ്രിഡ് എസ്യുവിയുടെ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. പുത്തന്‍ പതിപ്പിന് ഒരു മോണോക്രോം ഡിസൈനാണ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.

ബ്ലാക്ക് ആറ്റിറ്റിയൂഡ് പെയിന്റ് വര്‍ക്ക് വാഹനത്തിലുടനീളം കറുത്ത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. മുകളിലും താഴെയുമുള്ള ഗ്രില്‍, ലോവര്‍ ബമ്പറുകള്‍, എക്സ്റ്റീരിയര്‍ മിറര്‍ ക്യാപ്‌സ്, സ്‌കിഡ് പ്ലേറ്റുകള്‍, റിയര്‍ ട്രിം, സ്പോയിലര്‍ എന്നിവയെല്ലാം കറുത്ത നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.

കൂടാതെ 19 ഇഞ്ച് വീലുതകളും മനോഹരമായ ഗ്ലോസി ബ്ലാക്കിലാണ് ടൊയോട്ട പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് പാര്‍ക്കിംഗ് ക്യാമറകള്‍ പോലും കറുത്ത നിറത്തിലാണ് വാഹനത്തില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ കാറിന്റെ മുന്‍വശത്തുള്ള ടൊയോട്ട ലോഗോ ക്രോം ഫിനിഷിലാണ് ഇടംപിടിച്ചിരിക്കുന്നത്.

അകത്തളത്തിലേക്ക് നോക്കിയാല്‍ ഗ്രേ സ്റ്റിച്ചിംഗ്, ബ്ലാക്ക് ഹെഡ്ലൈനര്‍, ഇന്റീരിയര്‍ ട്രിം, കറുത്ത അല്‍കന്റാര ലെതറില്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍ എന്നിവ പ്രത്യേക ശൈലി തന്നെയാണ് ഇന്റീരിയറില്‍ സൃഷ്ടിക്കുന്നത്.

മുന്‍വീല്‍ ഡ്രൈവ് വേരിയന്റുകളില്‍ 215 bhp പവറും ഓള്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ 219 bhp കരുത്തും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഇലക്ട്രിക് 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനാണ് RAV4 ബ്ലാക്ക് എഡിഷന് കരുത്ത് പകരുന്നത്.

എഞ്ചിന്‍ എട്ട് സ്പീഡ് സിവിടി ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ട RAV4 ഹൈബ്രിഡ് 8.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

Top