ഇന്ത്യന്‍ വാഹനവിപണിയില്‍ ടൊയോട്ടയുടെ കോംപാക്ട് എസ്യുവിയായി റഷ് ഏഴ് സീറ്റര്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തി. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിനായി എത്തിച്ച ഏഴ് സീറ്റര്‍ റഷിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പരീക്ഷണയോട്ടം തുടങ്ങിയെങ്കിലും 2021-ഓടെ റഷ് വിപണിയിലെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
ക്രോമിയം ഫിനീഷിലുള്ള ഹോറിസോണ്ടല്‍ സ്ലാറ്റ് ഗ്രില്ല്, നേര്‍ത്ത ഹെഡ്‌ലാവ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ബ്ലാക്ക് ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തിന് മാറ്റുകുട്ടുന്നത്.
കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വെബ് ലിങ്ക്, യു.എസ്.ബി. കണക്ടിവിറ്റിയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, എബിഎസ്. ഇബിഡി ബ്രേക്കിങ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ റഷിലെ സുരക്ഷാ ഫീച്ചറുകളാണ്.
1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും റഷ് എത്തുക. 104 ബി.എച്ച്.പി. കരുത്തും 140 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.