Toyota stays top-selling carmaker for fourth year

ടോക്കിയോ: ലോകത്ത് ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയെന്ന നേട്ടം തുടര്‍ച്ചയായ നാലാം വര്‍ഷവും ടൊയോട്ട സ്വന്തമാക്കി. 1.01 കോടി വാഹനങ്ങളാണ് 2015ല്‍ ടൊയോട്ട വിറ്റഴിച്ചത്.

പൊല്യൂഷന്‍ തട്ടിപ്പിലകപ്പെട്ട ഫോക്‌സ് വാഗന്‍ 99.3 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തുണ്ട്. 98 ലക്ഷം യൂണിറ്റു വില്പനയുമായി ഷെവര്‍ലെയുടെ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് മൂന്നാം സ്ഥാനം നേടി.

2008ലാണ് ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് ആദ്യമായി ടൊയോട്ട ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പിന്നീട് മൂന്നു വര്‍ഷക്കാലം വീണ്ടും ജനറല്‍ മോട്ടോഴ്‌സ് ഒന്നാം സ്ഥാനം പിടിച്ചുവച്ചു. 2012ല്‍ ടൊയോട്ട വീണ്ടും ആദ്യ സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

2015ന്റെ ആദ്യ പകുതിയില്‍ മികച്ച വില്പനയുമായി ജര്‍മ്മന്‍ കമ്പനിയായ ഫോക്‌സ് വാഗെന്‍ ഒന്നാം സ്ഥാനം നേടാനുള്ള കുതിപ്പ് കാഴ്ചവയ്ക്കവേയാണ് തിരിച്ചടിയായി പൊല്യൂഷന്‍ തട്ടിപ്പ് പുറത്തുവന്നത്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വന്‍ വില്പന തളര്‍ച്ച ഫോക്‌സ് വാഗന്‍ നേരിട്ടു.

Top