മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ടൊയോട്ടയുടെ നിരയില്‍ ഉടന്‍ എത്തുന്നു. സെപ്റ്റംബര്‍ മാസത്തോടു കൂടി അവതരിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് അടുത്ത മാസം മൂന്നാം ആഴ്ചയോടെ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
ഔദ്യോഗിക വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന് പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനു പുറമെ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും അലോയ് വീലുകളും ടൊയോട്ട ഉപയോഗിച്ചേക്കാം. എന്നാല്‍ ഇന്റീരിയര്‍ ലേഔട്ടും സവിശേഷതകളും മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും സ്റ്റിയറിംഗ് വീലിലെ ടൊയോട്ടയുടെ ബാഡ്ജിനൊപ്പം വ്യത്യസ്ത ഷേഡ് തീം ഉണ്ടായിരിക്കാം
സവിശേഷതകളുടെ കാര്യത്തില്‍ ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും വോയ്സ് കമാന്‍ഡുകളും, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ്, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാം വാഗ്ദാനം ചെയ്യും.
ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍ 105 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് പുതിയ അര്‍ബര്‍ ക്രൂയിസര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.