ടൊയോട്ടയുടെ ഏറ്റവും പുതിയ മോഡല്‍ എംപിവി വെല്‍ഫയര്‍ അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ബെന്‍സിന്റെ ആഡംബര സ്വഭാവം തീര്‍ത്തും വെല്‍ഫയറിനുണ്ട്.
രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമായി വലിയ വലിപ്പക്കാരല്‍ കൂടിയാണ് വെല്‍ഫയര്‍.
മുന്നിലെ സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ബ്ലാക്ക്-വുഡന്‍ ഫിനീഷ് ഇന്റീരിയര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നതായിരിക്കും.
7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, രണ്ട് സണ്‍റൂഫ്, സ്ലൈഡിങ് ഡോര്‍, ഇന്‍ഡിവിജ്വല്‍ ട്രേ ടേബിള്‍സ്, മൂഡ് ലൈറ്റിങ് എന്നിവ ഇന്റീരിയര്‍ നിലവാരം ഉയര്‍ത്തും.
150 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറാണ് വെല്‍ഫയറിനെ നയിക്കുക.