പുതിയ ടൊയോട്ട യാരിസ് മെയ് 18ന് ഇന്ത്യന്‍ വിപണിയിലേക്ക്

sedan-yaris

ടൊയോട്ട യാരിസ് മെയ് 18 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഏപ്രില്‍ 22 മുതല്‍ യാരിസ് ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കുമെന്നാണ് വിവരം. അമ്പതിനായിരം രൂപയാണ് യാരിസ് ബുക്കിംഗ് തുക.

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന ഫീച്ചറുകളിലുള്ളത്.

1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് യാരിസ് ഒരുങ്ങുന്നത്. 107 bhp കരുത്തും 140 Nm torque ഉം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും.

Top