ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഒരുക്കത്തിലാണ്.
അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.
ഇന്ത്യയിലിറക്കിയ എല്ലാ മോഡലുകളിലും നേട്ടം കൊയ്ത ചരിത്രവുമായാണ് റഷ് എത്തുന്നത്.
റഷിന്റെ രണ്ടാം തലമുറയെയാണ് ഇന്‍ഡൊനീഷ്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുത്തന്‍ 7 സീറ്റാണ് എന്നതാണ് മോഡലിന്റെ പ്രത്യേകത. ഇന്ത്യയില്‍ ഇത് ഫൈവ് സീറ്ററായിരിക്കാനാണ് സാധ്യത.
ഹോണ്ട സി.ആര്‍.വി.യുടെ ഇന്ത്യന്‍ പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് റഷിന്റെ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍. ഫ്രണ്ട് ബമ്പറില്‍ സര്‍ക്കുലര്‍ ഫോഗ് ലാംപുകളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമുണ്ട്.
220 മില്ലിമീറ്ററാണ് ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റഷ് എസ്.യു.വി.യുടെ ടിആര്‍ഡി സ്‌പോര്‍ട്ടിവോ പതിപ്പും ഇന്‍ഡൊനീഷ്യയില്‍ ടൊയോട്ട ഇറക്കിയിട്ടുണ്ട്.
ടിആര്‍ഡി സ്‌പോര്‍ട്ടിവോ ബാഡ്ജിങ്, സൈഡ്‌ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്‌പോര്‍ട്ടിവോ പതിപ്പിന്റെ വിശേഷണങ്ങള്‍.
കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വെബ് ലിങ്ക്, യു.എസ്.ബി. കണക്ടിവിറ്റിയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനിലാണ് 2018 റഷ് അണിനിരക്കുന്നത്.
104 ബി.എച്ച്.പി. കരുത്തും 140 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമുണ്ട്.
2018 ജനുവരിയിലായിരിക്കും റഷ് ഇന്‍ഡൊനീഷ്യയില്‍ ലഭ്യമാകുക. ഇന്ത്യയില്‍ വരികയാണെങ്കില്‍ എട്ടു ലക്ഷം രൂപയാണ് വിപണി വില പ്രതീക്ഷിക്കുന്നത്.