ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട സ്‌പോര്‍ടി എക്‌സ്ട്രീം കാമ്രി വെളിപ്പെടുത്തി. തുല്യമായ മെര്‍സിഡീസ് അല്ലെങ്കില്‍ ഔഡി കാറുകളില്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഒട്ടുമിക്ക എല്ലാ ഫീച്ചറുകളും കാമ്രി വളരെ വിലക്കുറവില്‍ നല്‍കുന്നു. ടൊയോട്ടയുടെ സെഡാന്‍ അതിന്റെ ഹാന്‍ഡ്ലിംഗിനുള്ള കഴിവുകള്‍ക്ക് പകരം സുഖപ്രദമായ യാത്രാ നിലവാരം തിരഞ്ഞെടുക്കുന്നു. ഇതിനോടൊപ്പം കാമ്രിയുടെ ഒരു സ്‌പോര്‍ട്ടിയര്‍ TRD പതിപ്പുമുണ്ട്, ഈ മോഡലും വില്‍പ്പന ചാര്‍ട്ടുകളില്‍ മികച്ച വിജയമാണെന്ന് തെളിയിച്ചിട്ടുണ്ട്.
ടൊയോട്ടയും അതിന്റെ മോട്ടോര്‍സ്‌പോര്‍ട്ട് വിഭാഗമായി TRD -യും ചേര്‍ന്ന് പുതിയ TRD കാമ്രി നെക്സ്റ്റ് ജെന്‍ പുറത്തിറക്കിയിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ നാസ്‌കര്‍ കപ്പ് സീരീസില്‍ മോഡല്‍ മത്സരിക്കും. ടൊയോട്ടയ്ക്ക് മുന്‍ കാമ്രി മോഡലുകളും തണ്ട്രയുടെയും സുപ്രയുടെയും റേസിംഗ് പതിപ്പുകളുമൊത്ത് നാസ്‌കറില്‍ മികച്ച സാന്നിധ്യമുണ്ട്. പുതിയ TRD കാമ്രി പുതിയ നാസ്‌കര്‍ നെക്സ്റ്റ് ജെന്‍ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഇത് പൂര്‍ണ്ണമായും പുതിയ വാഹനമാകുമെന്നും നിലവിലെ കപ്പ് സീരീസ് മെഷീനുകളില്‍ നിന്ന് വ്യത്യസ്തമാകുമെന്നും അര്‍ത്ഥമാക്കുന്നു.
TRD കാമ്രി നെക്സ്റ്റ് ജെന്‍ അതിന്റെ പ്രൊഡക്ഷന്‍ മോഡലിനോട് മുമ്പത്തേതിനേക്കാള്‍ സാമ്യമുള്ളതാണ്. തങ്ങളുടെ എല്ലാ പങ്കാളികളും ടൊയോട്ട TRD കാമ്രി നെക്സ്റ്റ് ജെന്‍ കാറില്‍ ഗണ്യമായ ജോലികള്‍ നടത്തിയിട്ടുണ്ട് എന്ന് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്കയിലെ മോട്ടോര്‍സ്‌പോര്‍ട്ടുകളുടെയും ആസ്തികളുടെയും ഗ്രൂപ്പ് മാനേജര്‍ പോള്‍ ഡോലെഷല്‍ പറഞ്ഞു. പ്രത്യേകിച്ചും TRD, കാല്‍ട്ടി ഡിസൈന്‍ എന്നിവയിലെ അംഗങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ടൊയോട്ട TRD കാമ്രി നെക്സ്റ്റ് ജെന്‍ മുമ്പത്തെ അഞ്ച് ലഗ് നട്ടുകളുള്ള 15 ഇഞ്ചുകള്‍ക്ക് പകരം സെന്റര്‍-ലോക്കിംഗ് നട്ട് വരുന്ന 18 ഇഞ്ച് ഫോര്‍ജ്ഡ് അലുമിനിയം വീലുകളുമായാണ് വരുന്നത്. ഹുഡ് വെന്റുകള്‍, അടിവശം അടച്ചിരിക്കുന്ന ഒരു സംയോജിത ബോഡി, പുതുക്കിയ ബമ്പറുകള്‍ എന്നിവ ഇതിലുണ്ട്. ഒരു വലിയ റിയര്‍ ഡിഫ്യൂസര്‍ വാഹനത്തിലുണ്ട്.
കാമ്രി നെക്സ്റ്റ് ജെന്‍ TRD -യുടെ സിഗ്‌നേച്ചര്‍ ബ്ലാക്ക് / റെഡ് / വൈറ്റ് ലിവറിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. കാറിന്റെ മധ്യരേഖയോട് ചേര്‍ന്ന് ഇരിക്കാന്‍ ഡ്രൈവറിന്റെ സീറ്റിംഗിനും മാറ്റം ലഭിക്കുന്നു. 5.8 ലിറ്റര്‍ V8 യൂണിറ്റാണ് പവര്‍ട്രെയിന്‍, ഇത് ട്രാക്കിനെ ആശ്രയിച്ച് 550 അല്ലെങ്കില്‍ 670 bhp കരുത്ത് പുറപ്പെടുവിക്കുന്നു, കൂടാതെ പുതിയ ആറ്-സ്പീഡ് സീക്വന്‍ഷല്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി ഇണചേരുന്നു.