ഒഞ്ചിയം : ഒഞ്ചിയത്ത് സിപിഎമ്മിന് പുതിയ നേതൃത്വം. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷാണ് പുതിയ ഏരിയാ സെക്രട്ടറി.
ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏരിയ സെക്രട്ടറിയായാണ് ബിനീഷ്.
പാര്‍ട്ടി അണികള്‍ക്കിടയില്‍ നല്ല ബന്ധവും യുവത്വവുമാണ് ടിപി ബിനീഷിനെ ഏരിയാ സെക്രട്ടറിയാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബിനീഷിന് പുറമേ നാല് പേര് കൂടി പുതുതായി ഏരിയാ കമ്മറ്റിയിലേക്ക് എത്തി.
കഴിഞ്ഞ 6 വര്‍ഷമായി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇഎം ദയാനന്ദന് പകരക്കാരനായാണ് ബിനീഷിന്റെ വരവ്.