ശിക്ഷ റദ്ദാക്കണം; പി.കെ കുഞ്ഞനന്തന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

high-court

കൊച്ചി: തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും അവശ്യപ്പെട്ടു ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കുന്നതാണ്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന തന്റെ തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പരോളിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Top