തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിക്ക് ബോധ്യമായെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍.
കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കോടതി പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്‌നമുണ്ടാക്കിയെന്നും, കോടതി വിധി തോമസ് ചാണ്ടിക്ക് എതിരല്ലെന്നും, രാജിക്കത്തില്‍ ഉപാധികള്‍ വെച്ചിട്ടില്ലെന്നും, മന്ത്രിസ്ഥാനം എന്‍സിപിയ്ക്കായി ഒഴിച്ചിടുമെന്നും, ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും ടിപി പീതാംബരന്‍ വ്യക്തമാക്കി.