എന്‍സിപി എല്‍ഡിഎഫിന്റെ ഭാഗമെന്ന് ടി.പി പീതാംബരന്‍

peethambaran

തിരുവനന്തപുരം: എന്‍സിപി ഇടതുമുന്നണി വിടുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. പാലാ സീറ്റ് എന്‍സിപിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

മാണി സി. കാപ്പന്‍ എന്‍സിപി നേതാവാണ്. പാലാ സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ മറ്റ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. എന്‍സിപി എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുമെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

Top