കൊച്ചി ബ്രൂവറി വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കുമെന്ന് അറിയിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചു തനിക്ക് അറിവില്ലെന്നും അതു കൊണ്ട് തന്നെ അഭിപ്രായം പറയുന്നില്ലെന്നുമാണ് കാരാട്ട് വ്യക്തമാക്കിയത്. സംസ്ഥാനത്തു പുതിയതായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഈ വിഷയത്തില്‍ വ്യവസായ വകുപ്പുമായി ഭിന്നതയില്ലെന്നും ബ്രൂവറികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.