ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. മികവിന്റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്‌സുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്‌ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.