തിരുവനന്തപുരം: തൊഴില്‍ തര്‍ക്കത്തില്‍ സമവായത്തിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുത്തൂറ്റിന് മുന്നറിയിപ്പ് നല്‍കി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഹൈക്കോടതി മധ്യസ്ഥന്റെയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ നടത്തിയ മുന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നടപടി നീതിയുക്തമല്ലെന്ന പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നത്. നാളെ വീണ്ടും യോഗം ചേരുന്നുണ്ട്.
മാനേജ്‌മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് സിഐടിയു അനുകൂല സംഘടന വിഷയത്തില്‍ ഇടപ്പെട്ടത്. തുടര്‍ന്ന് സമരം അക്രമത്തിലേക്ക് നീങ്ങുകയും എംഡിയെ കൈയ്യേറ്റം ചെയ്യുകവരെയുണ്ടായി. തുടര്‍ന്നാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ മൂന്നാംവട്ട ചര്‍ച്ചയും പരാജയമായിരുന്നു. സിഐടിയുവിന് വേണ്ടി എ.എം ആരിഫ് എം.പി, കെ ചന്ദ്രന്‍ പിള്ള, കെ.എന്‍ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.