കോട്ടയം : വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരി വിതരണം തടയാന്‍ നടപടികള്‍ കര്‍ശനമാക്കിയതായി എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലഹരി ഉല്‍പന്നങ്ങളുടെ ഉറവിടം കണ്ടെത്തി മയക്കുമരുന്ന് മാഫിയയെ തുരത്തുമെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനയ്യായിരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പനയുയായി ബന്ധപ്പെട്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പരിശോധനകര്‍ശനമാക്കിയെങ്കിലും പല മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നുണ്ട്. ഇത് തടയാന്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.