കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് സമഗ്ര മേഖലയിലേയും വികസനമാണെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നടപ്പാക്കുന്ന വികസന നയമാണു സര്‍ക്കാരിന്റേതെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത പരിഗണന ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും, വികസിത രാജ്യങ്ങളെ കിടപിടിക്കുന്ന രീതിയില്‍ നിപ്പ വൈറസിനെ പിടിച്ചു കെട്ടാന്‍ നമുക്ക് കഴിഞ്ഞത് സര്‍ക്കാരിന്റേയും, ജനങ്ങളുടെയും നല്ല ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും, മന്ത്രിക്ക് സ്വീകരണവും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.