തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തികഞ്ഞ പരാജയമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.
യഥാര്‍ത്ഥ്യബോധത്തോടെയുള്ള മദ്യനയമല്ല യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും പുതിയ മദ്യനയം വന്ന ശേഷം സംസ്ഥാനത്ത് കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപഭോഗം വര്‍ധിച്ചെന്നും കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
2013ല്‍ 793ഉം, 2014ല്‍ 970ഉം കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2015ല്‍ 1430 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പായതോടെയാണ് ആളുകള്‍ അപകടകരമായ ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞതെന്ന് കുറ്റപ്പെടുത്തിയ മന്ത്രി മദ്യവര്‍ജനത്തിലൂന്നിയുള്ള മദ്യനയമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നും പറഞ്ഞു.